എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsസുജിത്ത്
കിഴക്കമ്പലം: മൂന്ന് ഗ്രാം എം.ഡി.എം.എയുമായി കുന്നത്തുനാട് മോറക്കാല ഞാറക്കാട്ട് വീട്ടിൽ സുജിത്ത് (23) നെ റൂറൽ ജില്ല ആൻറി നാർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും കുന്നത്തുനാട് പൊലീസും ചേർന്ന് പിടികൂടി. ബംങ്കളൂരുവിൽ നിന്നാണ് ഇയാൾ രാസലഹരി കൊണ്ടുവന്നത്. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പനയായിരുന്നു ലക്ഷ്യം. ബുധനാഴ്ച്ച രാത്രി മോറക്കാല വാട്ടർ ടാങ്കിന് സമീപം വച്ചാണ് പിടികൂടിയത്.
നേരത്തെയും മയക്കുമരുന്ന് കേസിലെ പ്രതിയാണ്. ഓപ്പറേഷൻ ക്ലീനിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ്.ഐമാരായ ടി.എസ്. സനീഷ്, എ.ബി. സതീഷ്, പോൾ.പി. മാത്യു, എ.എസ്.ഐ സജി ജോസഫ്, സി.പി.ഒ മിഥുൻ മോഹൻ എന്നിവരും ഉണ്ടായിരുന്നു.

