Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യം കിട്ടിയില്ല; യുവാവ് ബെവ്കോ ജീവനക്കാരെൻറ തലക്കടിച്ചു
text_fieldsbookmark_border
ചവറ: മദ്യം കിട്ടാത്തതിൽ പ്രകോപിതനായ യുവാവ് ബെവ്കോ ജീവനക്കാരനെ ബീയർ കുപ്പിവെച്ച് തലക്കടിച്ചു. പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നീണ്ടകര ബെവ്കോയിലെ ജീവനക്കാരൻ മഹേന്ദ്രൻ പിള്ളക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പ്രതിയായ നീണ്ടകര വെളിത്തുരുത്ത് സ്വദേശി അനിലാലിനെ പൊലീസ് അറസ്്റ്റ് ചെയ്തു.
രാവിലെ മദ്യം വാങ്ങാനെത്തിയ ഇയാളുടെ കൈയിൽ ബുക് ചെയ്ത ടോക്കണോ മറ്റ് രേഖകളോ ഉണ്ടായിരുന്നില്ല. മദ്യം വേണമെന്ന് വാശിപിടിച്ച ഇയാളെ ജീവനക്കാരും മറ്റും ഇടപെട്ട് തിരിച്ചയച്ചു.
ഉച്ചതിരിഞ്ഞ് വീണ്ടും മദ്യം ആവശ്യപ്പെട്ടെത്തിയ ഇയാൾ പ്രകോപിതനായി മദ്യശാലയിലേക്ക് ചാടി കയറുകയും അവിടെയുണ്ടായിരുന്ന ബീയർ കുപ്പി ഉപയോഗിച്ച് മഹേന്ദ്രൻ പിള്ളയുടെ തലക്ക് അടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ നാട്ടുകാരും ജീവനക്കാരും പിടിച്ചുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
Next Story
