Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'നിലമ്പൂർ എം.എൽ.എയെ കാണാനില്ല; 'ടോർച്ച്' മാർച്ചുമായി യൂത്ത്കോൺഗ്രസ്
text_fieldsbookmark_border
മലപ്പുറം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ എം.എൽ.എയെ കാണാനില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സമരത്തിന്. ഇതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റി ഇന്ന് ടോർച്ച് മാർച്ച് നടത്തും.
തിങ്കളാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന മാർച്ച് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്യും. ഈ വർഷം ആദ്യം അൻവറിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.
യു.ഡി.എഫ് തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് പി.വി അൻവർ എം.എൽ.എ പ്രതികരിച്ചിരുന്നു. അൻവർ ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിലാണ് ഉള്ളത്. അവിടെ സ്വർണഖനനം നടത്തുകയാണെന്നാണ് അൻവറിന്റെ വിശദീകരണം. 15ാം കേരള നിയമസഭ 29 ദിവസങ്ങൾ ചേർന്നപ്പോൾ പി.വി അൻവർ വെറും അഞ്ച് ദിവസം മാത്രമാണ് സഭയിലെത്തിയത്.
Next Story

