Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മറികടക്കുന്നതിനിടെ ബൈക്ക് ഹാൻഡിൽ ടിപ്പർ ലോറിയിൽ തട്ടി യു​വാവിന് ദാരുണാന്ത്യം

text_fields
bookmark_border
മറികടക്കുന്നതിനിടെ ബൈക്ക് ഹാൻഡിൽ ടിപ്പർ ലോറിയിൽ തട്ടി യു​വാവിന് ദാരുണാന്ത്യം
cancel

നെടുമങ്ങാട്: ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് ഹാൻഡിൽ ടിപ്പറിന്റെ വശത്തു തട്ടി നിയന്ത്രണം വിട്ട് റോഡിൽ തെറിച്ചുവീണ യുവാവിന് ദാരുണാന്ത്യം. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പേരില നെടിയവേങ്കാട് വീട്ടിൽ സുശീന്ദ്ര​െൻറ മകൻ ജോയി(31) ആണ് മരിച്ചത്.

നെടുമങ്ങാട് - വെമ്പായം റോഡിൽ മേലെതേക്കടയ്ക്ക് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് സംഭവം. ടിപ്പർ ലോറിയെ ഓവർടേക് ചെയ്യുന്നതിനിടെ ജോയി സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിൽ ടിപ്പറിന്റെ വശത്തുതട്ടുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ജോയി തെറിച്ച് ടിപ്പർ ലോറിക്കടിയിൽപ്പെട്ടു. പിറകിലെ ടയർ തലയിലൂടെ കയറിയിറങ്ങി ജോയി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. നെടുമങ്ങാട് പൊലീസ് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Youth dies in bike accident
Next Story