Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു
cancel

അടിമാലി: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. ബൈസൺവാലി മുട്ടുകാട് കാക്കാക്കട പൊന്മലശേരിൽ ചന്ദ്രന്റെ മകൻ അനന്തു(20) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെ അനന്തു സഞ്ചരിച്ച ബൈക്ക് ബൈസൺവാലി സ്കൂൾ പടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇലക്ട്രിക്കൽ ജോലികൾ ചെയ്തുവന്നിരുന്ന അനന്തു ബൈസൺവാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. രാജാക്കാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: സിന്ധു. സഹോദരി: ആതിര.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - youth dies in bike accident
Next Story