Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹെലികോപ്​ടർ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട യൂസുഫലിക്ക്​ ശസ്​ത്രക്രിയ നടത്തി

text_fields
bookmark_border
ഹെലികോപ്​ടർ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ട യൂസുഫലിക്ക്​ ശസ്​ത്രക്രിയ നടത്തി
cancel

ദുബൈ: കൊച്ചിയിലുണ്ടായ ഹെലികോപ്​ടർ അപകടത്തിൽ നടുവിന്​ പരിക്കേറ്റ വ്യവസായി എം.എ യൂസുഫലിയുടെ ശസ്​ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ജർമൻ ന്യൂറോ സർജൻ ഡോ. ഷവർബിയുടെ നേതൃത്വത്തിൽ 25 ഡോക്​ടർമാരടങ്ങുന്ന സംഘമാണ്​ ശസ്​ത്രക്രിയ പൂർത്തിയാക്കിയതെന്നും യൂസുഫലി സുഖം പ്രാപിക്കുകയാണെന്നും ലുലു ഗ്രൂപ്പ്​ കമ്യൂണിക്കേഷൻ ഡയറക്​ടർ വി നന്ദകുമാർ അറിയിച്ചു.

യൂസുഫലിയുടെ മരുമകൻ ഡോ. ഷംഷീർ വി.പിയുടെ ഉടമസ്​ഥതയിലുള്ള അബുദബി ബുർജീൽ ആശുപത്രിയിലായിരുന്നു ശസ്​ത്രക്രിയ.

കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്​റ്റേഷന് സമീപത്തെ ചതുപ്പിൽ​ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ്​ യൂസുഫലി സഞ്ചരിച്ച ഹെലികോപ്​ടർ ഇടിച്ചിറക്കിയത്​. ലേക്​ഷോർ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ യൂസുഫലി കടവന്ത്രയിലെ വീട്ടിൽനിന്നുള്ള ഹ്രസ്വയാത്രക്കിടെയാണ് അപകടം.

യൂസുഫലിയും ഭാര്യയും രണ്ട്​ പൈലറ്റുമാരും മറ്റ്​ രണ്ട്​ പേരുമാണ് ഹെലികോപ്​ടറിൽ​ ഉണ്ടായിരുന്നത്​. തിങ്കളാഴ്​ച പുലർച്ചെ തന്നെ പ്രത്യേക വിമാനത്തിൽ യൂസുഫലി അബുദബി​യിലേക്ക്​ പോയിരുന്നു. അബൂദബിയിലെ വസതിയിൽ വിശ്രമത്തിലായിരുന്ന യൂസുഫലി ശസ്​ത്രക്രിയക്ക്​ ശേഷം ഇപ്പോൾ ആശുപത്രിയിലാണുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Yusuff Ali underwent surgery
Next Story