Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് ഉടനടി പുറത്താക്കണം: ചെന്നിത്തല 

text_fields
bookmark_border
തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് ഉടനടി പുറത്താക്കണം: ചെന്നിത്തല 
cancel

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന് ജില്ലാ കളക്ടര്‍ അന്തിമ റിപ്പോര്ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിലും  മാര്‍ത്താണ്ഡം കായല്‍ നിലം നികത്തിയതിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയതു എന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. ഈ സാഹചര്യത്തില്‍ തോമസ് ചാണ്ടി ഇനിയും അധികാരത്തില്‍ തുടരുന്നത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഒരു സെ​​​െൻറ്​ ഭൂമിയെങ്കിലും കയ്യേറിയെന്ന് തെളിഞ്ഞല്‍ രാജി വച്ച് വീട്ടില്‍ പോകുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച തോമസ് ചാണ്ടി വാക്കു പാലിക്കുന്നില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് അടിച്ചു പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. 32 ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരു വ്യക്തിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ യു.ഡു.എഫ് നേതാക്കളുടെ പേരില്‍ കേസെടുക്കാന്‍ കാണിച്ചതിന്റെ നൂറിലൊന്ന് താത്പര്യം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ കാണിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. 

നേരത്തെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയ കളക്ടറെ ഭീഷണിപ്പെടുത്തി സ്വാധീനിക്കാന്‍ മന്ത്രി ശ്രമിച്ചെങ്കിലും   സത്യം മൂടി വയ്ക്കാന്‍ കഴിഞ്ഞില്ല. അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ മന്ത്രി ഇനിയും അധികാരത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - ​Ramesh chennithala seek thomas chandi resigination-Kerala news
Next Story