Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉന്നക്കായ

text_fields
bookmark_border
ഉന്നക്കായ
cancel

ചേരുവകൾ:

  • പഴുത്ത പഴം - 4 എണ്ണം
  • കശുവണ്ടി - 25 ഗ്രാം
  • ഉണക്കമുന്തിരി - 25 ഗ്രാം
  • തേങ്ങാക്കൊത്ത് (ചെറുതായരിഞ്ഞത്) - 1 മുറിയുടെ പകുതി
  • നെയ്യ് - 4 സ്പൂണ്‍
  • ഏലക്കപ്പൊടി - 1 സ്പൂണ്‍
  • എണ്ണ - ആവശ്യത്തിന്
  • അവല്‍ - 50 ഗ്രാം
  • പഞ്ചസാര - 4 സ്പൂണ്‍

തയാറാക്കുന്ന വിധം:

പഴം പുഴുങ്ങി, നാരെല്ലാം കളഞ്ഞ് നന്നായി ഉടക്കുക. നെയ്യില്‍ കശുവണ്ടിയും തേങ്ങാക്കൊത്തും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഇതിലേക്ക് അവല്‍ ചേര്‍ക്കുക. ഏലക്കാപ്പൊടിയും പഞ്ചസാരയും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഉടച്ച പഴം ഉള്ളംകൈയില്‍ വെച്ച് പരത്തി ഉള്ളിലായ് മിശ്രിതം നിറച്ച് സിലിണ്ടര്‍ ആകൃതിയില്‍ പരത്തി, അറ്റം രണ്ടും കൂട്ടി യോജിപ്പിക്കുക. ഓരോന്നായി തിളച്ച എണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാകുമ്പോള്‍ മാറ്റാം.

തയാറാക്കിയത്: റജി കൃഷ്ണകുമാർ

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - ramadan snacks unnakkaya
Next Story