ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും
text_fieldsശബരിമല: ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി. ജയരാമന് നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പൂജകള്‍ ഉണ്ടാകില്ല. ഇടവം ഒന്നായ മേയ് 15ന് പുലര്‍ച്ച അഞ്ചിന് നട തുറക്കും.
ശേഷം നിർമാല്യദര്‍ശനവും പതിവ് അഭിഷേകവും നടക്കും. വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നിലക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അഞ്ചുദിവസത്തെ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി 10ന് നടയടക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി ഈ മാസം 29 ന് വൈകീട്ട് നട വീണ്ടും തുറക്കും. 30നാണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30ന് രാത്രി 10ന് അടക്കും.

