Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ അയ്യപ്പഭക്തരുടെ മനം കവർന്ന് കുഞ്ഞു മാളികപ്പുറം

text_fields
bookmark_border
sabarimala
cancel
camera_alt

ഇതൾ പ്രവീൺ സന്നിധാനത്ത്

ശബരിമല: ശബരിമല സന്നിധാനത്ത് എത്തിയ അയ്യപ്പഭക്തരുടെ മനം കവർന്ന് കുഞ്ഞു മാളികപ്പുറം. ചോറൂണിനായി സന്നിധാനത്ത് എത്തിയ ഇതൾ പ്രവീൺ എന്ന എട്ടു മാസക്കാരിയാണ് സന്നിധാനത്ത് താരമായത്.

നിലമ്പൂരിൽ നിന്നും പിതാവ് പ്രവീണിനും മുത്തശ്ശിക്കും ഒപ്പം ആണ് ഇതൾ ശക്തമായ തണുപ്പിനെ പോലും അവഗണിച്ച് ശബരിമലയിൽ എത്തിയത്. സന്നിധാനത്തെ തിരക്കിനിടയിലും മുട്ടിൽ ഇഴഞ്ഞു നീങ്ങിയ പിഞ്ചു പൈതൽ ഭക്തരുടെയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോർഡ് ജീവനക്കാരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ ഏറെ നേരം വേണ്ടിവന്നില്ല.

നിരവധി പേരാണ് ഇതളിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ അടക്കം പകർത്തിയത്. ശബരിമലയിൽ പ്രതിദിനം നൂറുകണക്കിന് കുട്ടികളാണ് ചോറൂണിനായി എത്തുന്നത്. എല്ലാദിവസവും ഉഷപൂജയ്ക്ക് ശേഷമാണ് ചോറൂണ് ചടങ്ങ് നടക്കുന്നത്. ഉഷപൂജയ്ക്ക് നേദിച്ച ചോറും പായസവും കൂടെ ഉപ്പും പുളിയും ചേർത്ത് നാക്കിലയിലാക്കിയാണ് നൽകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - baby devotee in sabarimala
Next Story