ഒരു വാചകം 40 രൂപത്തിൽ എഴുതി റെക്കോഡിട്ട് ബിരുദവിദ്യാർഥി
text_fieldsഇന്ത്യ ബുക്ക് ഓഫ് റെക്കോഡിെൻറ അംഗീകാര മുദ്രയും സർട്ടിഫിക്കറ്റുകളും ഇഷാനിക്ക്മേയർ ഡോ. ബീന
ഫിലിപ് കൈമാറുന്നു
കോഴിക്കോട്: ഒരേ വാചകം വിവിധ രൂപത്തിൽ എഴുതി റെക്കോഡിട്ടിരിക്കുകയാണ് തൊണ്ടയാട് സ്വദേശി ഇഷാനി കേലാട്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ നൽകിയ വാചകമാണ് വ്യത്യസ്ത രൂപത്തിൽ എഴുതിയത്.
ഒരു ചാനലിൽ 30 തരത്തിൽ എഴുതി റെക്കോഡിട്ട ആളെക്കുറിച്ച വാർത്തയാണ് ഈ ചിന്തയിലേക്ക് നയിച്ചത്.ആ െറക്കോഡ് തകർക്കാൻ കഴിയുമോ എന്നതായിരുന്നു ശ്രമം. 80തരത്തിൽ എഴുതാൻ സാധിക്കുമെന്ന് ഇഷാനി പറയുന്നു. പുതിയ അക്ഷരമാതൃക രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ഇഷാനി.
കുട്ടികൾക്കായി ലേണിങ് ആപ്പ് തുടങ്ങണമെന്നും ആഗ്രഹമുണ്ട്. തൊണ്ടയാട് കേലാട്ട് മധുജിത്ത് -ബിധുല ദമ്പതികളുടെ മകളായ ഇഷാനി പുൽപള്ളി പഴശ്ശിരാജ കോളജിലെ അഗ്രികൾചറൽ സയൻസ് ഒന്നാംവർഷ വിദ്യാർഥിയാണ്. ഏക സേഹാദരൻ യാഷ്ജിത്ത് കേലാട്ട്. ഇഷാനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിെൻറ അംഗീകാര മുദ്രയും സർട്ടിഫിക്കറ്റുകളും മേയർ ഡോ. ബീന ഫിലിപ് കൈമാറി.

