Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ചേശ്വരത്ത്​ വൃദ്ധ ദമ്പതികളെ ആക്രമിച്ച്​ സ്വർണവും പണവും കാറും കൊള്ളയടിച്ചു

text_fields
bookmark_border
മഞ്ചേശ്വരത്ത്​ വൃദ്ധ ദമ്പതികളെ ആക്രമിച്ച്​ സ്വർണവും പണവും കാറും കൊള്ളയടിച്ചു
cancel

മഞ്ചേശ്വരം : മഞ്ചേശ്വരം കടമ്പാറിൽ മഞ്ചേശ്വരം കടമ്പാറിൽ ഗൃഹനാഥനെയും ഭാര്യയേയും ആയുധം കാണിച്ചു സ്വർണവും പണവും കാറും കൊള്ളയടിച്ചു.കൊള്ളക്കാരുടെ അക്രമത്തിൽ പരിക്കേറ്റ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ കടമ്പാർ കട്ടയിലെ രവീന്ദ്രനാഥ ഷെട്ടിയുടെ വീട്ടിലാണ് കൊള്ള നടന്നത്. വീട്ടിൽ നിന്നും 20 പവൻ സ്വർണാഭരണം, 32,000 രൂപ,രണ്ടു മൊബൈൽ ഫോണുകൾ, നാല് വാച്ച് എന്നിവ കവർന്ന സംഘം വീട്ടുവരാന്തയിൽ ഉണ്ടായിരുന്ന കാറും കൊണ്ട് പോയി.

പുലർച്ചെ വീട്ടിലെത്തിയ നാലംഗ സംഘമാണ് കൊള്ള നടത്തിയത്.വീടി​െൻറ വാതിൽ തകർത്തു അകത്തു കടന്ന മോഷ്ടാക്കൾ മുകളിലത്തെ നിലയിൽ നിന്നും വസ്തുക്കൾ കവർന്ന ശേഷം താഴേക്ക് ഇറങ്ങുമ്പോൾ ശബ്ദം കേട്ട് രവീന്ദ്രനാഥ ഷെട്ടിയുടെ ഭാര്യ മഹാലക്ഷ്മി ഉണരുകയും ബഹളം വെക്കുകയും ചെയ്തു. ബഹളം കേട്ട് രവീന്ദ്രനാഥ ഷെട്ടി ഉണരുകയും കവർച്ചക്കാരോട് ചെറുത്ത് നിൽക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ആയുധം ചൂണ്ടിയ കവർച്ചക്കാർ സ്വർണവും പണവും കവരുകയായിരുന്നു. ഇതിനിടയിലാണ് രവീന്ദ്രനാഥിന് പരിക്കേറ്റത്. തുടർന്ന് പുറത്തു കടന്ന സംഘം കാറി​െൻറ താക്കോൽ ആവശ്യപ്പെടുകയും ചെയ്തു. തിരിച്ചു പോകുന്ന സമയത്താണ് കാർ എടുത്തത്.

രവീന്ദ്രനാഥ്-–മഹാലക്ഷ്മി ദമ്പതികൾ മാത്രമാണ് വീട്ടിൽ താമസം.മകൻ അഹമ്മദാബാദിലും മകൾ ഹൈദരാബാദിലുമാണ് താമസം.കവർച്ചക്കാർ ഹിന്ദിയിലും തുളുവിലുമാണ് സംസാരിച്ചിരുന്നതെന്നു വീട്ടുക്കാർ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഒരുമണിയോടെ എത്തിയ കവർച്ച സംഘം പുലർച്ചെ 2.30 നു ശേഷമാണ് തിരിച്ചുപോയത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story