Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യവിൽപന ശാലക്കെതിരെ ജനകീയ കൂട്ടായ്മയുടെ സമരം

text_fields
bookmark_border
മട്ടാഞ്ചേരി: നിയമം കാറ്റിൽപറത്തി ബിവറേജ്സ് കോർപറേഷൻ ആരംഭിക്കുന്ന മദ്യവിൽപന ശാലക്കെതിരെ പ്രതിഷേധം ഇരമ്പി. വീട്ടമ്മമാർ അടക്കമുള്ള സ്ത്രീകളും നാട്ടുകാരും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചുള്ളിക്കൽ ഗൗതം ആശുപത്രിക്ക് സമീപം മുമ്പ് ഹോട്ടലായും പിന്നീട് കല്യാണമണ്ഡപമായും പ്രവർത്തിച്ചിരുന്ന കെട്ടിടം മദ്യവിൽപന ശാലയാക്കാൻ ബിവറേജ്സ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതി​െൻറ ഭാഗമായി നിർമാണ പ്രവർത്തനങ്ങളും നടന്നതോടെയാണ് ശാലക്കെതിരെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചത്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ആൻറണി ചിറന്മേൽ സമരം ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, കൗൺസിലർമാരായ ടി.കെ. അഷറഫ്, സനീഷ അജീബ്, ബിലാൽ മസ്ജിദ് ഖത്തീബ് സിറാജുദ്ദീൻ ഉമരി, കെ.എം. റിയാദ്, പി.എച്ച്. നാസർ, മുഹമ്മദ് അഷറഫ്, എൻ.കെ. നാസർ, പി.ബി. കബീർ, കലാഭവൻ ഹനീഫ്, പി.ബി. ഖാലിദ്, ബെന്നി ജോസഫ്, ഇ.എ. അലി, അനീഷ് മട്ടാഞ്ചേരി, മുഹമ്മദ് ജറീസ്, എൻ.കെ.എം. ഷരീഫ് എന്നിവർ സംസാരിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story