Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരിയാര്‍ തീരങ്ങളിലെ ​ൈകയേറ്റങ്ങള്‍ ഒഴിപ്പിക്കണം -– സി.പി.എം

text_fields
bookmark_border
ആലുവ: കീഴ്മാട് ചാലക്കല്‍ പ്രദേശത്തെ പെരിയാര്‍ തീരങ്ങളിലെ ൈകയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് സി.പി.എം ഈസ്‌റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പകലോമറ്റം മുതല്‍ ചാലക്കല്‍ പാലം വരെയാണ് ൈകയേറിയത്. ആലുവ - മൂന്നാര്‍ റോഡില്‍ പെരിയാര്‍ പോട്ടറീസിന് സമീപത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഈ ഭാഗങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്‌ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കമ്മിറ്റി അംഗം ഒ.വി. ദേവസി ഉദ്ഘാടനം ചെയ്തു. ഷാജി തോമസ് അധ്യക്ഷത വഹിച്ചു. ഇ.എം. അബ്‌ദുൽ കരീം, കെ.എ. രമേശ്, പി.ടി. സുനില്‍ കുമാര്‍, സലിം, കെ.എം. യാക്കൂബ് എന്നിവര്‍ സംസാരിച്ചു. ആദ്യകാല കമ്യൂണിസ്‌റ്റ് പ്രവര്‍ത്തകരായ സുലൈമാന്‍ ബംഗ്ലാവുപറമ്പില്‍, കുഞ്ഞുമുഹമ്മദ്, പി.സി. കറുമ്പന്‍, സി.കെ. ഓമന, ഖാലിദ്, വി.കെ. അബ്ദുല്‍ റഹ്മാന്‍, തോമസ് കാട്ടിപള്ളത്ത് എന്നിവരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി കെ.എം. യാക്കൂബിനെ തെരഞ്ഞെടുത്തു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story