Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന അഭിപ്രായത്തിൽ മാറ്റമില്ല ^കെ. മുരളീധരൻ

text_fields
bookmark_border
ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന അഭിപ്രായത്തിൽ മാറ്റമില്ല -കെ. മുരളീധരൻ ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന അഭിപ്രായത്തിൽ മാറ്റമില്ല -കെ. മുരളീധരൻ മലപ്പുറം: പ്രതിപക്ഷ നേതാവാകാൻ ഉമ്മൻ ചാണ്ടി‍ യോഗ്യനാണെന്ന ത‍​െൻറ കൊല്ലത്തെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി കെ. മുരളീധരൻ എം.എൽ.എ. ഉമ്മൻ ചാണ്ടിയെ പോലൊരാൾ നേതാവാകണമെന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചത്. ഉമ്മൻ ചാണ്ടി യോഗ്യനാണെന്ന് പറയുമ്പോൾ മറ്റൊരാൾ അയോഗ്യനാണെന്ന് അർഥമില്ലെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതാക്കളാകാൻ ഒരുപോലെ യോഗ്യരാണ്. രണ്ടുപേരും മുതിർന്ന നേതാക്കളാണ്. കോൺഗ്രസ് വെല്ലുവിളി നേരിടുന്ന കാലത്ത് ഗ്രൂപ് പോരിന് പ്രസക്തിയില്ല. എന്നാൽ, കോൺഗ്രസിൽ ഗ്രൂപ് എല്ലാ കാലത്തുമുണ്ടാകും. ഗ്രൂപ്പി​െൻറ പേരിലുണ്ടാകുന്ന നഷ്ടങ്ങൾ താങ്ങാൻ ഇപ്പോൾ പാർട്ടിക്ക് കെൽപ്പില്ലെന്ന് എല്ലാവരും മനസ്സിലാക്കണം. വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 40,000ത്തിൽ കുറയാത്ത ഭൂരിപക്ഷം നേടുമെന്നും മുരളീധരൻ പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story