Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജില്ല പഞ്ചായത്ത് കൗൺസിൽ ഹാളി​ന് ശിലയിട്ടു

text_fields
bookmark_border
തിരുവനന്തപുരം: ഒരുകോടി മുതൽമുടക്കി നിർമിക്കുന്ന ജില്ല പഞ്ചായത്ത് കൗൺസിൽ ഹാളി​െൻറ ശിലാസ്ഥാപനം പ്രസിഡൻറ് വി.കെ. മധു നിർവഹിച്ചു. വൈസ് പ്രസിഡൻറ് എ. ഷൈലജ ബീഗം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.കെ. പ്രീജ സ്വാഗതവും ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്തി​െൻറ ആധുനികവത്കരണത്തിന് സമഗ്ര പദ്ധതി ഒരുങ്ങുകയാണെന്ന് പ്രസിഡൻറ് വി.കെ. മധു പറഞ്ഞു. പാർക്കിങ്ങിന് പ്രയാസം നേരിടുന്നതുൾപ്പെടെയുള്ള അപര്യാപ്തതകൾ നിലവിലുണ്ട്. കെട്ടിടം പൂർണമായി നവീകരിക്കും. മൂന്നു പദ്ധതികളിലായി മൂന്നരക്കോടി മാറ്റിവെച്ചിട്ടുണ്ട്. നവീകരണത്തിൽ കോൺഫറൻസ് ഹാളി​െൻറ മുഖവും മാറും. നവീകരിച്ച ഡിജിറ്റൽ ലൈബ്രറിയുടെ ഉദ്ഘാടനം നവംബർ ആദ്യവാരം സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. നിർമാണപ്രവർത്തനങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് ചുമതല. മാർച്ച് 31നകം കൗൺസിൽ ഹാൾ പൂർത്തീകരിക്കാനാണ് ശ്രമം.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story