Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിർമൽ കൃഷ്ണ ഫൈനാൻസ് തട്ടിപ്പ്: തമിഴ്നാട് സാമ്പത്തിക കുറ്റാ​േന്വഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

text_fields
bookmark_border
പാറശ്ശാല: നിർമൽ കൃഷ്ണ ഫൈനാൻസ് തട്ടിപ്പ് നടത്തിയതിനെ കുറിച്ച് തമിഴ്നാട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം വ്യാപകമാക്കി. ഫൈനാൻസ് ഉടമ നിർമല​െൻറ ബിനാമി ബന്ധങ്ങളെക്കുറിച്ച് കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൂടുതൽ തെളിവ് ലഭിക്കുന്ന മുറക്ക് ഇവരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ദിവസം മുമ്പ് പിടിയിലായവരെ ചോദ്യം ചെയ്തതിൽനിന്ന് ലഭിച്ച വിവരപ്രകാരം ബിനാമി ഇടപാടുകാരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം രാവിലെ പിടികൂടിയ ജീവനക്കാരുമായി കാരക്കോണത്ത് മറ്റൊരു ജീവനക്കാര​െൻറ വീട്ടിൽ പൊലീസ് എത്തിയെങ്കിലും ആളില്ലായിരുന്നു. തുടർന്ന്, അടുത്ത ബന്ധുക്കളുടെ വീട്ടിൽ പരിശോധന നടത്തി. ബാങ്ക് ജീവനക്കാർക്ക് പുറമേ ഫൈനാൻസി​െൻറ അധീനതയിലുള്ള പല സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഫൈനാൻസ് ഉടമയുടെ അധീനതയിലുള്ള 'കന്യാകുമാരി എക്സ്പോട്ടേഴ്സ്' എന്ന സ്ഥാപനത്തിലും പരിശോധന നടത്തി. ഓഫിസിലെ ജീവനക്കാരും മറ്റുള്ളവരും ഒളിവിലായതിനാൽ അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story