മന്ത്രിമന്ദിരങ്ങളിലേക്ക് എസ്.ഡി.പി.ഐ മാർച്ച്
text_fieldsതിരുവനന്തപുരം: കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയ മന്ത്രിസഭ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ മന്ത്രിമന്ദിരങ്ങളിലേക്ക് നടത്തിയ മാർച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്തു.
മന്ത്രിസഭ തീരുമാനം വഞ്ചനയാണെന്നും പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികള്‍ മരണഭീതിയിലാണ് ഓരോ ദിനരാത്രങ്ങളും തള്ളിനീക്കുന്നത്. അവരെ നാട്ടിലെത്തിക്കാൻ സര്‍ക്കാര്‍ തയാറാവാത്തപക്ഷം പ്രവാസികുടുംബങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയില്‍, ജില്ല ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം എന്നിവർ സംസാരിച്ചു.
