Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 107 കിലോ കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
ബദിയടുക്ക: ആന്ധ്രപ്രദേശില്‍നിന്ന് പിക്അപ് വാനില്‍ കൊണ്ടുവരുകയായിരുന്ന 107 കിലോ കഞ്ചാവ് പെര്‍ള ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പിടികൂടി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുമ്പള ശാന്തിപ്പള്ളത്തെ ഷഫീര്‍ റഹീം (36), പെര്‍ള അമെക്കളയിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ ഷരീഫ് (52) എന്നിവരെയാണ് കാസര്‍കോട് നാർകോട്ടിക് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അമല്‍രാജന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിക്അപ് വാന്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് 107 കിലോ കഞ്ചാവ് കണ്ടെടുത്തത്.
Next Story

