Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആമിർഖാനും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മുഖ്യമന്ത്രിയും ആമിർഖാനും
ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചൊവ്വാഴ്ച ന്യൂഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ ബോളിവുഡ് നടൻ ആമിർ ഖാനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പരസ്പരം ആശംസകൾ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചതാണിത്. രാഷ്ട്രപതി ഭവനിൽ ആമിർഖാനെ കണ്ടപ്പോൾ മുഖ്യമന്ത്രി സിദ്ധരാമയ്യ അദ്ദേഹത്തിന് നേരെ കൈവീശി.
ആമിർഖാൻ കൈകൂപ്പി മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ഹസ്തദാനം ചെയ്ത് സന്തോഷകരമായ സംഭാഷണം നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും ആമിർ ഖാനും പരസ്പരം ആശംസകൾ അർപ്പിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
Next Story

