വാഹനാപകടം; വിദ്യാർഥി മരിച്ചു
text_fieldsസുമിത്ത്
മംഗളൂരു: ബണ്ട്വാള്‍ പഞ്ചല്‍കട്ടെ ദേശീയപാതയില്‍ കവളപ്പിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. മംഗളൂരു യൂനിവേഴ്സിറ്റിയില്‍ ഫിസിക്കല്‍ എജുക്കേഷന്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥി ഇലവുംതിട്ട മുട്ടത്തുകോണം പുല്ലാമലയില്‍ സുരേഷിന്റെ മകന് സുമിത്ത് (22) ആണ് മരിച്ചത്.
സ്കൂട്ടറില്‍ ഒപ്പം സഞ്ചരിച്ചിരുന്ന കാസര്‍കോട് ബേക്കല്‍ സ്വദേശി ഗുരുപ്രീതിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനം മറികടന്ന് എത്തിയ പാര്‍സല്‍ വാന്‍ സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ തലക്ക് പരിക്കേറ്റ സുമിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. നാട്ടുകാരാണ് ഗുരുപ്രീതിനെ ആശുപത്രിയില്‍ എത്തിച്ചത്.

