Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടക നിയമസഭ തെരഞ്ഞെടുപ്പ്; എ.ഐ.എ.ഡി.എം.കെ പിന്തുണ ബി.ജെ.പിക്ക്
text_fieldsbookmark_border
ബംഗളൂരു: തമിഴ്നാട്ടിലെ പ്രതിപക്ഷമായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ) കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു.
കർണാടക തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും തീരുമാനം മാറ്റി ഭരണകക്ഷിക്ക് പിന്തുണ അറിയിക്കുകയായിരുന്നു. തമിഴ്നാട്ടിൽ ഇരുവരും സഖ്യകക്ഷികളാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബി.ജെ.പി കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിൽനിന്ന് എ.ഐ.എ.ഡി.എം.കെ പിൻവാങ്ങിയത്. ഞായറാഴ്ച ചേർന്ന അടിയന്തര പ്രവർത്തക സമിതിയിലാണ് തീരുമാനം.
Next Story

