എയർ ഇന്ത്യ ബംഗളൂരു -കണ്ണൂർ, മംഗളൂരു വിമാനസമയത്തിൽ മാറ്റം
text_fieldsബംഗളൂരു: ബംഗളൂരുവിൽനിന്ന് കണ്ണൂർ, തിരുവനന്തപുരം, മംഗളൂരു റൂട്ടുകളിൽ സർവിസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനസമയത്തിൽ മാറ്റം വരുത്തി. വ്യാഴാഴ്ച മുതൽ ഡിസംബർ എട്ടുവരെയാണ് മാറ്റം. ഇതുപ്രകാരം, ഫ്ലൈറ്റ് നമ്പർ IX 782 രാവിലെ 9.40നാണ് മംഗളൂരുവിലെത്തുക. നേരത്തെ സമയം 11.25 ആയിരുന്നു. ഫ്ലൈറ്റ് നമ്പർ 678 മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് രാവിലെ 10.10ന് പുറപ്പെടും.
നേരത്തെ 12.10നായിരുന്നു. കണ്ണൂർ-ബംഗളൂരു-മംഗളൂരു-ബംഗളൂരു-തിരുവനന്തപുരം സെക്ടറിൽ സർവിസ് നടത്തിയിരുന്ന ഫ്ലൈറ്റ് നമ്പർ IX 1795 കണ്ണൂരിൽനിന്ന് വൈകീട്ട് 4.30ന് പുറപ്പെട്ട് 5.50ന് ബംഗളൂരുവിലെത്തും. ബംഗളൂരുവിൽനിന്ന് വൈകീട്ട് 6.25ന് പുറപ്പെട്ട് രാത്രി 7.20ന് മംഗളൂരുവിലെത്തും. IX 792 വിമാനം 7.50ന് മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടും.

