നിർധന കുടുംബത്തിന് ഓട്ടോ നൽകി
text_fieldsഎച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് ഓട്ടോ കൈമാറിയപ്പോൾ
ബംഗളൂരു: എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിന് ഓട്ടോറിക്ഷ കൈമാറി. കോൾ സ്പാർക്ക് മുൻ കൗൺസിലർ മുജീബ് ഉദ്ഘാടനം ചെയ്തു. പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി എച്ച്.ഡബ്ല്യു.എ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഹിറ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ ഹസൻ പൊന്നൻ, എച്ച്.ഡബ്ല്യു.എ പ്രസിഡന്റ് ഹസൻകോയ, സെക്രട്ടറി അനൂപ്, ട്രസ്റ്റ് അംഗം ഷമീർ, ഫൈസൽ ഉസ്മാൻ, പ്രോജക്ട് കോഓഡിനേറ്റർ നാസിഹ്, അംഗങ്ങളായ മുഫാസിൽ, ഫാറൂഖ്, ഷാജി, റഫീഖ്, മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.

