ഓട്ടോയിൽ സ്റ്റാർട്ടപ്പിന് സഹായം തേടി ഓട്ടോഡ്രൈവർ
text_fieldsഓട്ടോയിലെ അഭ്യർഥന
ബംഗളൂരു: തന്റെ സ്റ്റാര്ട്ടപ്പിനുവേണ്ടി സഹായം അഭ്യര്‍ഥിച്ചുള്ള ഓട്ടോഡ്രൈവറുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ‘ഹായ് സഞ്ചാരി, എന്റെ പേര് സാമുവല്‍ ക്രിസ്റ്റി. ബിരുദധാരിയായ ഞാൻ എന്റെ സ്റ്റാര്‍ട്ടപ് ബിസിനസ് ആശയത്തിനുവേണ്ടി പണം കണ്ടെത്താനുള്ള നീക്കത്തിലാണ്. താങ്കള്‍ താല്പര്യപ്പെടുന്നുവെങ്കില് എന്നോട് ദയവായി സംസാരിക്കൂ’ എന്നാണ് കുറിപ്പിലുള്ളത്.
സാമുവലിന്റെ കുറിപ്പ് റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ചതോടെ സമൂഹ മാധ്യമങ്ങളില്‍ അതിവേഗം പ്രചാരം നേടുകയായിരുന്നു. കുറിപ്പിനെ അഭിനന്ദിക്കുന്നവരും വിമര്‍ശിക്കുന്നവരുമുണ്ട്. സാമുവലിന്റേത് നൂതനമായൊരു നീക്കമാണെന്നും അദ്ദേഹത്തിന് വിജയമുണ്ടാകട്ടേ എന്നുമാണ് അഭ്യുദയകാംക്ഷികളുടെ നിലപാട്. എന്നാല്‍, ഇത് വലിയ തട്ടിപ്പാണെന്ന് ആക്ഷേപമുയർത്തുന്നവരുമുണ്ട്.

