ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ഓണാഘോഷം
text_fieldsബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ഓണാഘോഷത്തിൽനിന്ന്
ബംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ് ഓണം ആഘോഷിച്ചു. ഓണാഘോഷം എഴുത്തുകാരൻ മുഹമ്മദ് കൂനിങ്ങാട് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. ഡോ. രാജൻ മുഖ്യാതിഥി ആയിരുന്നു. ഓണ സന്ദേശം ഡോ. മാത്യു മാബ്ര നൽകി.
ജോമോൻ ജോബ് ആൻഡ് ടീം ഓണപ്പാട്ടുകളും ഡോ. മാത്യു മണിമല ആൻഡ് ടീം വഞ്ചിപ്പാട്ടും പാടി. സോജൻ ആൻഡ് ടീം സ്കിറ്റ് അവതരിപ്പിച്ചു. ആഗ് നസ് ജൈയ്സൺ, ട്രീസ ഫിലിപ്, ജെയ്സൺ ജോസഫ്, സാൻഡ്രിയ പല്ലൻ, ഡോ. നിഷ മേരി തോമസ്, കെ.ടി ബ്രിജി, ഇവാഫേബ് ജോ, ലിജിൻ ജോസഫ്, ഡോ. ഫിലിപ് മാത്യു, അലീന ജയ്സൺ, സി.ഡി ഗബ്രിയേൽ, ജൈയ്സൺ ലൂക്കോസ് പങ്കെടുത്തു. ഓണസദ്യയോടെ യോഗം പിരിഞ്ഞു.

