ബാംഗ്ലൂർ ഗണേശ ഉത്സവ ആരംഭിച്ചു
text_fieldsബസവനഗുഡി എ.പി.എസ് കോളജ് മൈതാനത്ത് ആരംഭിച്ച ‘ബാംഗ്ലൂർ ഗണേശ ഉത്സവ’യിൽ ഗായിക എം.ഡി. പല്ലവി പാടുന്നു
ബംഗളൂരു: ശ്രീ വിദ്യാരണ്യയുവക സംഘ സംഘടിപ്പിക്കുന്ന 63ാമത് ‘ബാംഗ്ലൂർ ഗണേശ ഉത്സവ’ ബസവനഗുഡി എ.പി.എസ് കോളജ് മൈതാനത്ത് ചൊവ്വാഴ്ച ആരംഭിച്ചു. ഗണപതി ഹോമവും പുഷ്പാലങ്കര ചടങ്ങിനും ശേഷം ഉദ്ഘാടന ദിനത്തിൽ ഗായിക എം.ഡി പല്ലവിയുടെ നേതൃത്വത്തിൽ ഭക്തിഗാന കച്ചേരിയും ആയന നൃത്ത കമ്പനിയുടെ നൃത്തവും അരങ്ങേറി.
സെപ്റ്റംബർ ആറുവരെ പരിപാടികൾ നീളും. എല്ലാ ദിവസവും വൈകീട്ട് വിവിധ പരിപാടികൾ അരങ്ങേറും. ഇതോടനുബന്ധിച്ച് സാംസ്കാരിക വിനിമയ പരിപാടികളും ഭക്ഷ്യമേളയും ഉണ്ടാകും. സംഗീതജ്ഞരായ രവിചന്ദ്രൻ, വിജയ് പ്രകാശ്, രഘു ദീക്ഷിത്, വിജയ് യേശുദാസ്, പ്രവീൺ ഗോഡ്കിണ്ടി തുടങ്ങിയവർ വേദിയിലെത്തും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സൂര്യഗായത്രിയുടെ ഭക്തിഗാന പരിപാടി അരങ്ങേറും.

