ബംഗളൂരു: കവിതരചന മത്സരം; സൃഷ്ടികൾ ക്ഷണിച്ചു
text_fieldsബംഗളൂരു: കുന്ദലഹള്ളി കേരള സമാജം സ്ഥാപക പ്രസിഡന്റ് കെ.വി.ജി നമ്പ്യാരുടെ സ്മരണാർഥം നടത്തുന്ന ഏഴാമത് മലയാള കവിതരചന മത്സരത്തിലേക്ക് ബംഗളൂരുവിൽ താമസിക്കുന്ന മലയാളികളിൽനിന്ന് സൃഷ്ടികൾ ക്ഷണിച്ചു. ‘യുദ്ധത്തിന്റെ നിറങ്ങൾ’ എന്നതാണ് വിഷയം.
താൽപര്യമുള്ളവർ നവംബർ 10നകം കവിതകൾ കുന്ദലഹള്ളിയിലെ ബെമൽ ലേഔട്ടിെല സമാജം ഓഫിസിൽ നേരിട്ടോ അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസം വഴിയോ നൽകണം. കവിതയോടൊപ്പം പേര്, ഫോൺ നമ്പർ എന്നിവ കൂടാതെ ബംഗളൂരുവിലെ മേൽവിലാസവും വെക്കണം. വിജയികൾക്ക് ആകർഷകമായ സമ്മാനം ലഭിക്കുന്നതാണ് എന്ന് സമാജം പ്രസിഡന്റ് രജിത്ത് ചേനാരത്ത് അറിയിച്ചു. ഫോൺ: 9845751628, 98860 25111.

