Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാനു മുഷ്താഖ് ബുക്കർ പ്രൈസ് പട്ടികയിൽ
text_fieldsbookmark_border
ബാനു മുഷ്താഖ്
ബംഗളൂരു: കർണാടക ആസ്ഥാനമായുള്ള എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ കന്നടയിൽനിന്ന് ഇംഗ്ലീഷിലേക്ക് ദീപ ഭാസ്തി വിവർത്തനംചെയ്ത ‘ഹാർട്ട് ലാംപ്’ ചെറുകഥാ സമാഹാരം 2025ലെ ലണ്ടനിലെ ഇന്റർനാഷനൽ ബുക്കർ പ്രൈസിനായി ദീർഘകാല പട്ടികയിൽ ഇടം നേടി.
‘സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവരുടെജീവിതങ്ങളെ പര്യവേക്ഷണം ചെയ്യുന്ന ഉജ്ജ്വലമായ കഥകൾക്ക് വളരെയധികം വൈകാരികവും ധാർമികവുമായ ഭാരം ഉണ്ട്’ സമാഹാരത്തെപ്പറ്റി ജൂറിമാർ പറഞ്ഞു. 2025ലെ പുരസ്കാര പ്രഖ്യാപനം മേയ് 20ന് ലണ്ടനിലെ ടേറ്റ് മോഡേണിൽ നടക്കും.
Next Story

