ബി.എം.എഫ് ‘ഓണാരവം’ പ്രോഗ്രാം പ്രകാശനം
text_fieldsബംഗളൂരു മലയാളി ഫോറം ‘ഓണാരവം 2025’ന്റെ പ്രോഗ്രാം പ്രകാശന ചടങ്ങിൽനിന്ന്
ബംഗളൂരു: ബംഗളൂരു മലയാളി ഫോറം സെപ്റ്റംബർ 14ന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന 13ാമത് വാർഷികം ‘ഓണാരവം 2025’ ന്റെ പ്രോഗ്രാം പ്രകാശനം നടന്നു. അസോസിയേഷൻ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹെറാൾഡ് മാത്യു, അരുൺ ജോർജ്, പ്രജി, അഡ്വ. മെന്റോ ഐസക്, മധു കലമാനൂർ, മനോഹരൻ, വിനീഷ്, കെ. രാജൻ, ജെസ്സി ഷിബു, എബിൻ മാത്യു, രവിചന്ദ്രൻ, ചാർളി മാത്യൂ, ഷാജു ദേവസ്സി, ഷാജി ആർ. പിള്ള, ഡോ.ബീന, ഓമന ജേക്കബ് എന്നിവർ സംസാരിച്ചു.
‘ഓണാരവം ’ പരിപാടിയിൽ പൊതുസമ്മേളനത്തിൽ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി, കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ജയനഗർ എം.എൽ.എ സി.കെ. രാമമൂർത്തി, ചലച്ചിത്ര സംവിധായകൻ കമൽ, യുവനടി പ്രയാഗ മാർട്ടിൻ എന്നിവർ മുഖ്യാതിഥികളാവും. ഓൺലൈൻ പൂക്കള മത്സരം, പായസ മത്സരം, സാംസ്കാരിക പരിപാടികൾ, ശിങ്കാരി മേളം, ഓണസദ്യ, ദുർഗ വിശ്വനാഥും ജോബി ജോണും നയിക്കുന്ന ഗാനസന്ധ്യ എന്നിവയുണ്ടാകും.

