Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരു നാഷനൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി; വിദ്യാർഥികളെ ഒഴിപ്പിച്ചു

text_fields
bookmark_border
Bengalurus National Public School
cancel

ബംഗളുരു: നാഷനൽ പബ്ലിക് സ്കൂളിൽ ബോംബ് ഭീഷണി. തുടർന്ന് സ്കൂളിൽ നിന്ന് വിദ്യാർഥികളെ സുരക്ഷിതമായി ഒഴിപ്പിച്ചു. പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

''ബോംബ് നിർവീര്യ സ്ക്വാഡുമായി സ്കൂൾ മുഴുവൻ ഞങ്ങളുടെ സംഘം പരിശോധിച്ചു. കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.''-ബംഗളൂരു(വെസ്റ്റ്)ഡി.സി.പി ലക്ഷ്മൺ ബി നിംബാർഗി പറഞ്ഞു. ബോംബ്​ വെച്ചതായി സന്ദേശമയച്ചയാളെ കുറിച്ച് അന്വേഷിക്കുകയാണെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

മുമ്പ് ബംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന തരത്തിൽ ട്വീറ്റ് ചെയ്ത വിദ്യാർഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിമാനത്താവളം അധികൃതരുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. കഴിഞ്ഞ വർഷം ബംഗളൂരു വിമാനത്താവളത്തിന് നിരവധി ബോംബ് ഭീഷണികളാണ് ലഭിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Bengaluru's National Public School receives bomb threat
Next Story