ജൈവോർജ വികസന ബോർഡ് ചെയർമാന് സ്വീകരണം നൽകി
text_fieldsഅഹ്മദാബാദിലെ കന്നഡ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർണാടക ബയോ എനർജി വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്രക്ക് സ്വീകരണം നൽകിയപ്പോൾ
ബംഗളൂരു: അഹ്മദാബാദിലെ കന്നഡ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കർണാടക സ്റ്റേറ്റ് ബയോ എനർജി വികസന ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്രക്ക് സ്വീകരണം നൽകി.
കന്നഡ സംഘ പ്രസിഡന്റ് ഹനുമന്ത് ബെന്നൂർ സ്വീകരണ ചടങ്ങിന് നേതൃത്വം നൽകി. ഡൽഹിയിലെ പോലെ അഹ്മദാബാദിലും കർണാടക ഭവൻ നിർമിക്കണമെന്ന ആവശവുമായി കന്നഡ സംഘ നിവേദനം കൈമാറി.
വൈസ് പ്രസിഡന്റ് സുമൻലാൽ, ജനറൽ സെക്രട്ടറി മനോജ് പൂജാരി, ട്രസ്റ്റിമാരായ ഹാരിഷ് പൂജാരി, നിതിൻ അമിൻ, രാജ്കുമാർ നിഡഗുണ്ഡി, രമേഷ് അമാസി, എം.എസ് റാവു തുടങ്ങിയവർ പങ്കെടുത്തു.

