ബി.ജെ.പി എം.എൽ.എ മുനിരത്ന മാനസിക സ്ഥിരത ഇല്ലാത്തയാളെന്ന് ഡി.കെ. സുരേഷ്
text_fieldsബി.ജെ.പി എം.എൽ.എ മുനിരത്ന , കോൺഗ്രസ് മുൻ എം.പി ഡി.കെ. സുരേഷ്
ബംഗളൂരു: ആർ.ആർ നഗറിൽനിന്നുള്ള ബി.ജെ.പി എം.എൽ.എ മുനിരത്ന മാനസിക സ്ഥിരതയില്ലാത്തയാളാണെന്ന പരിഹാസവുമായി മുൻ എം.പി ഡി.കെ. സുരേഷ്. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു നേതാക്കൾക്കിടയിൽ വാക്പോര് തുടരുന്നതിനിടെയായിരുന്നു മുനിരത്നക്കെതിരായ സുരേഷിന്റെ പരാമർശം. രണ്ടു ദിവസംമുമ്പ് ഫ്രീഡം പാർക്കിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മുനിരത്നയെ ‘ചങ്ലു’ എന്ന് കളിയാക്കിയിരുന്നു.
ഇതിന് മറുപടിയായി, താനല്ല, നിങ്ങളാണ് ചങ്ലു എന്ന് മുനിരത്നയും പ്രതികരിച്ചു. ഇതേകുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോഴായിരുന്നു ഡി.കെ. സുരേഷ് മുനിരത്നക്കെതിരെ പുതിയ ആക്ഷേപം ചൊരിഞ്ഞത്. ‘ആരാണ് യഥാർഥ ചങ്ലു എന്ന് ഞാൻ ചൊവ്വാഴ്ച വെളിപ്പെടുത്തു’മെന്നും അദ്ദേഹം പറഞ്ഞു.

