പുസ്തക പ്രകാശനവും സാഹിത്യചർച്ചയും
text_fieldsബംഗളൂരു: മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സ്ഥാപകാംഗവും ദൂരവാണി നഗർ കേരളസമാജം മുൻ അധ്യക്ഷനുമായ എസ്.കെ. നായർ എഴുതിയ ‘പൂച്ചക്കണ്ണി സുന്ദരിയാണ്’ എന്ന ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം നവംബർ 26ന് ഞായറാഴ്ച നടക്കും.
രാവിലെ 10.30 മുതൽ ദൂരവാണി നഗർ ജൂബിലി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. ബംഗളൂരു മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായ പ്രശസ്ത കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ‘കഥയും കലഹവും’ വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ദൂരവാണി നഗർ കേരളസമാജം പ്രസിഡന്റ് മുരളീധരൻ നായർ പുസ്തകം പ്രകാശനം ചെയ്യും.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളിക്കൊപ്പം ബംഗളൂരു സാഹിത്യ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

