പുസ്തക പ്രകാശനം
text_fieldsബംഗളൂരു: കേരള സമാജം മല്ലേശ്വരം സോൺ, ഓണാമൃതം ആഘോഷത്തോടനുബന്ധിച്ച് സി.എച്ച്. പത്മനാഭന്റെ ‘ഉദ്യാന നഗരിയിലെ ആറ് പതിറ്റാണ്ടുകൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷത വഹിച്ചു. മോട്ടിവേഷനൽ സ്പീക്കർ സുരേഷ് ബാബു കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന് പുസ്തകം കൈമാറി പ്രകാശന കർമം നിർവഹിച്ചു.
എഴുത്തുകാരൻ കിഷോർ പുസ്തകം പരിചയപ്പെടുത്തി. കേരള സമാജം മുൻ പ്രസിഡന്റുമാരായ എ.എ. ബാബു, രാമചന്ദ്രൻ നായർ എന്നിവർ സന്നിഹിതരായി. സമാജത്തിന്റെ മുൻ സോൺ ചെയർമാനും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എം. രാജഗോപാൽ, സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ ബാലകൃഷ്ണൻ, കെ.എൻ.ഇ പ്രസിഡന്റ് ഗോപിനാഥൻ, സെക്രട്ടറി ജയ്ജോ ജോസഫ് എന്നിവർ സംസാരിച്ചു.

