പുസ്തക പ്രകാശനം ഇന്ന്
text_fieldsബംഗളൂരു: സർഗജാലകം മാസികയുടെ പുനഃപ്രകാശനവും ബംഗളൂരുവിലെ എഴുത്തുകാരുടെ കഥയും കവിതകളുമടങ്ങുന്ന സമാഹാരത്തിന്റെ പ്രകാശനവും ഞായറാഴ്ച നടക്കും. വൈകീട്ട് നാലു മുതൽ മത്തിക്കര കോസ്മോ പോളിറ്റൻ ക്ലബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് കെ.കെ. ഗംഗാധരൻ കവയിത്രി ഇന്ദിരാബാലന് നൽകി മാസിക പ്രകാശനം നിർവഹിക്കും.
കഥ-കാവ്യസമാഹാരത്തിന്റെ പ്രകാശനം ആന്റോ തോമസിന് കൈമാറി രാജൻ കൈലാസ് നിർവഹിക്കും. വി.ആർ. ഹർഷൻ അധ്യക്ഷത വഹിക്കും. വി.ആർ. ഹർഷൻ എഴുതിയ കടൽച്ചൊരുക്ക് നോവലിന്റെ കവർ പ്രകാശനം പ്രേംരാജിന് നൽകി ഇന്ദിരാ ബാലൻ നിർവഹിക്കും. എസ്. സലിംകുമാർ, എം.എൻ.ആർ. നായർ, ശാന്തകുമാർ എലപ്പുള്ളി, ഡോ. തൊടുപുഴ പത്മനാഭൻ, മോഹനൻ, കെ. നാരായണൻ, വിന്നി ഗംഗാധരൻ, ജീവൻ കെ. രാജൻ, ജോർജ് ജേക്കബ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് കവിയരങ്ങ് അരങ്ങേറും.

