ബി.ടെക്, പി.ജി ബാച്ച് പ്രവേശനം
text_fieldsബംഗളൂരു: ആർ.വി യൂനിവേഴ്സിറ്റിയിൽ ബി.ടെക് കോഴ്സുകളിലെയും വിവിധ പി.ജി കോഴ്സുകളിലെയും വിദ്യാർഥികളുടെ പ്രവേശന ചടങ്ങ് സംഘടിപ്പിച്ചു. ആർ.വി കാമ്പസിൽ നടന്ന ചടങ്ങ് ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സ്കൂൾ ഓഫ് ബിസിനസ്, സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പബ്ലിക് പോളിസി, സ്കൂൾ ഓഫ് ഡിസൈൻ ആൻഡ് ഇന്നവേഷൻ, സ്കൂൾ ഓഫ് ലോ, സ്കൂൾ ഓഫ് ഫിലിം-മീഡിയ-ക്രിയേറ്റിവ് ആർട്സ് തുടങ്ങിയവയിലേക്കുള്ള പ്രവേശനമാണ് നടന്നത്. ചടങ്ങിൽ ആർ.വി യൂനിവേഴ്സിറ്റി ചാൻസലർ എ.വി.എസ്. മൂർത്തി അധ്യക്ഷത വഹിച്ചു. പ്രോ ചാൻസലർ ഡി.പി. നാഗരാജ്, ഡോ. എം.പി. ശ്യാം, നിഖിൽ മൂർത്തി തുടങ്ങിയവർ പങ്കെടുത്തു.

