9.17 കിലോ കഞ്ചാവ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ
text_fieldsസെയ്ദ് അക്രം, അബ്ദുറഹ്മാൻ, അസറുദ്ദീൻ
മംഗളൂരു: ഭട്കൽ ടൗൺ പൊലീസ് ഇൻസ്പെക്ടർ ഗോപി കൃഷ്ണയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഞായറാഴ്ച 4.50 ലക്ഷം രൂപ വിലവരുന്ന 9.17 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
പിടിച്ചെടുത്ത കഞ്ചാവും കാറും
ഭട്കൽ ഗുൽമി സ്വദേശികളായ വി. സെയ്ദ് അക്രം (28), കെ. അബ്ദുറഹ്മാൻ (30), സിസ്രിയിലെ എം. അസറുദ്ദീൻ (42) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തതായി ഇൻസ്പെക്ടർ ഗോപി കൃഷ്ണ പറഞ്ഞു.
അക്രമാണ് മുഖ്യ പ്രതി. ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എട്ട് കേസുകളുണ്ട്. അസറുദ്ദീനാണ് കാർ ഓടിച്ചത്. കഞ്ചാവുമായി സംഘം സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് കാർ ഭട്കൽ ടൗൺ സ്റ്റേഷൻ പരിധിയിൽ പ്രവേശിച്ച ഉടൻ പിടികൂടുകയായിരുന്നു.

