നിർത്തിയിട്ട കാർ കത്തിനശിച്ചു
text_fieldsകാർ കത്തിനശിച്ച നിലയിൽ
ബംഗളൂരു: ഹാസൻ ബേലൂർ താലൂക്കിലെ കഡെഗാർജെ ഗ്രാമത്തിൽ റോഡരികിൽ നിർത്തിയിട്ട കാർ പൂർണമായും കത്തിനശിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കാറിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ചിക്കമഗളൂരുവിൽ നിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് പോവുകയായിരുന്ന ഡോ. ശേഷാദ്രിയും ഭാര്യയും കഡെഗാർജെക്കുസമീപം യാത്ര നിർത്തി കാറിൽനിന്ന് ഇറങ്ങിയയുടൻ വാഹനത്തിൽ തീപടരുകയായിരുന്നു.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പുലർച്ചെ ആയതിനാൽ സഹായത്തിന് ആരുമെത്തിയില്ല. പിന്നീട് ദമ്പതികൾ അരെഹള്ളി പൊലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു.

