കാതോലിക്ക ബാവക്ക് സ്വീകരണം
text_fieldsമലങ്കര ഓർത്തഡോക്സ്
സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്
മാർത്തോമ മാത്യൂസ് തൃതീയൻ ബാവക്ക് ബംഗളൂരുവിൽ സ്വീകരണം നൽകിയപ്പോൾ
ബംഗളൂരു: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവക്ക് ബംഗളൂരു വിശ്വാസിസമൂഹം സ്വീകരണം നൽകി. ഇന്നത്തെക്കാലത്ത് വിശ്വാസം വെല്ലുവിളി നേരിടുകയാണെന്നും ക്രൈസ്തവത ലോകത്തിന് ഒരു പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു. ബാനസ്വാടി ബംഗളൂരു സെന്റ്തോമസ് ഓർത്തഡോക്സ് ഈസ്റ്റ് മഹാ ഇടവകയിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ബംഗളൂരു കത്തോലിക്ക സഭ ആർച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ ഉദ്ഘാടനം ചെയ്തു. ഓർത്തഡോക്സ് സഭയുടെ ബംഗളൂരു ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപോസ് മെത്രാപ്പോലീത്ത, സഭ വൈദിക ട്രസ്റ്റി ഡോ. തോമസ് വർഗീസ് അമയിൽ, സഭ അൽമായ ട്രസ്റ്റി റോണി വർഗീസ് അബ്രഹാം, സഭ സെക്രട്ടറി ഡോ. ബിജു ഉമ്മൻ എന്നിവർ സംസാരിച്ചു.

