ചീഫ് മിനിസ്റ്റേഴ്സ് കപ്പ്: ശാന്തിനഗറിന് ജയം
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ ശാന്തിനഗർ മണ്ഡലത്തിന് വമ്പൻ ജയം.
ബാംഗ്ലൂർ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത 11 ഗോളുകൾക്ക് ദാസറഹള്ളി മണ്ഡലത്തെ പരാജയപ്പെടുത്തി. വിജയികൾക്കുവേണ്ടി ഷെൽട്ടൻ പോൾ, നീൽ ജോസഫ്, എഡ്വിൻ റൊസാരിയോ, അരവിന്ദ് ബാബു എന്നിവർ ഇരട്ട ഗോളുകൾ നേടി. ബി.ടി.എം ലേഔട്ടും യശ്വന്ത്പുരും തമ്മിലുള്ള മത്സരം നടന്നില്ല.
ബുധനാഴ്ച ഉച്ചക്ക് 1.30ന് ചാമരാജ് മണ്ഡലവും ബ്യാടരായനപുര മണ്ഡലവും തമ്മിൽ ഏറ്റുമുട്ടും. വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പുലികേശി നഗർ മണ്ഡലവും സി.വി. രാമൻ നഗർ മണ്ഡലവും തമ്മിൽ മത്സരിക്കും. ടൂർണമെന്റിൽ ബംഗളൂരുവിലെ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 17 ടീമുകളാണ് മാറ്റുരക്കുന്നത്.

