ചീഫ് മിനിസ്റ്റേഴ്സ് കപ്പ്: യെലഹങ്ക, കെ.ആർ പുരം ടീമുകൾക്ക് ജയം
text_fieldsബംഗളൂരു: കർണാടക സ്റ്റേറ്റ് ഫുട്ബാൾ അസോസിയേഷന് (കെ.എസ്എഫ്.എ) കീഴിൽ ബി.ഡി.എഫ്.എ സംഘടിപ്പിക്കുന്ന പ്രഥമ ചീഫ് മിനിസ്റ്റേഴ്സ് കപ്പ് ഫുട്ബാൾ ടൂർണമെന്റിൽ വ്യാഴാഴ്ച നടന്ന മത്സരങ്ങളിൽ യെലഹങ്ക, കെ.ആർ പുരം മണ്ഡലങ്ങൾക്ക് ജയം.
ബംഗളൂരു ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ യെലഹങ്ക ഒന്നിനെതിരെ ആറു ഗോളിന് മഹാലക്ഷ്മി ലേഔട്ടിനെ വീഴ്ത്തി. എസ്. രാജേഷ് ഹാട്രിക് നേടി. വൈകീട്ട് മൂന്നിന് നടന്ന രണ്ടാം മത്സരത്തിൽ കെ.ആർ പുരം മണ്ഡലം മറുപടിയില്ലാത്ത ഒറ്റ ഗോളിന് ശിവാജി നഗറിനെ തോൽപിച്ചു.
വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് രാജാജി നഗർ മണ്ഡലവും ഗോവിന്ദരാജ് നഗർ മണ്ഡലവും തമ്മിൽ ഏറ്റുമുട്ടും. വൈകീട്ട് മൂന്നിന് നടക്കുന്ന രണ്ടാം മത്സരത്തിൽ സർവജ്ഞനഗർ മണ്ഡലവും വിജയനഗർ മണ്ഡലവും തമ്മിൽ മത്സരിക്കും.

