കൈരളി നിലയം ശിശുദിനാഘോഷം
text_fieldsകൈരളി നിലയം ശിശുദിനാഘോഷം ഭാഗ്യശ്രീയും കുട്ടികളും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കൈരളി നിലയം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംയുക്തമായി ശിശുദിനം ആഘോഷിച്ചു. പിന്നണി ഗായികയും അഭിനേത്രിയുമായ ഭാഗ്യശ്രീയും വിദ്യാർഥികളും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. സുധീഷ്, പ്രധാനാധ്യാപികമാരായ ബിന്ദു സുധീഷ്, സുധാവിനീതൻ, ശ്രീവിദ്യ എസ്.യു എന്നിവർ സംസാരിച്ചു.
ജോയന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, അസി. സെക്രട്ടറി സി. വിജയകുമാർ, ട്രഷറർ വി.എം. രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
അധ്യാപകരുടെ നേതൃത്വത്തിലും, പ്രശസ്ത കന്നട മിമിക്രി ആർട്ടിസ്റ്റ് ദയാനന്ദിന്റെ നേതൃത്വത്തിലും വിവിധ കലാപരിപാടികൾ അരങ്ങേറി.

