ശിശുദിനാഘോഷവും വായനശാല ഉദ്ഘാടനവും
text_fieldsബീദരഹള്ളി കേരള സമാജം ശിശുദിനാഘോഷവും
മലയാളം മിഷൻ കർണാടകയുടെ വായനശാല
ഉദ്ഘാടനവും നടത്തിയപ്പോൾ
ബംഗളൂരു: ബീദരഹള്ളി കേരള സമാജത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷവും മലയാളം മിഷൻ കർണാടകയുടെ വായനശാല ഉദ്ഘാടനവും നടത്തി. പ്രസിഡന്റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബിജു കോലംകുഴി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറി ജയ്സൺ ലൂക്കോസ്, സമാജം സെക്രട്ടറി വിനീഷ് കുമാർ, പരമേശ്വരൻ പിള്ള, പ്രദീപ് കുമാർ, ലന്യ ഷനീർ എന്നിവർ സംസാരിച്ചു. ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും മധുരപലഹാര വിതരണവും നടത്തി. മലയാളം മിഷൻ കുട്ടികളുടെ സൂര്യകാന്തി, കണിക്കൊന്ന കോഴ്സുകൾ ജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് നൽകി. വിവിധ കലാമത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനം നൽകി.

