കുമാരനാശാൻ അനുസ്മരണം
text_fieldsബംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ അനുസ്മരണം സംഘടിപ്പിച്ചു. കുമാരനാശാന്റെ കൃതികളെ കുറിച്ച് സമിതി പ്രസിഡന്റ് എൻ. രാജ്മോഹനും സംസാരിച്ചു. ശ്രീനാരായണ ഗുരുവും കുമാരനാശാനും തമ്മിലെ ഗുരു-ശിഷ്യ ബന്ധത്തെ കുറിച്ച് ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
വനിത വിങ് ചെയർപേഴ്സൻ വൽസല മോഹൻ, ദീപ അനിൽ, സുഗുണ സുഭാഷ്, സി.എസ്. സുജിത് എന്നിവർ കുമാരനാശാന്റെ കൃതികൾ ആലപിച്ചു.
അമ്പലം കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, പൂജാരിമാരായ സി.വി. വിപിൻ, ഇ.എ. ആധിഷ് എന്നിവർക്കു പുറമെ, കെ.കെ. അരവിന്ദാക്ഷൻ, ലോലാമ്മ, ജയശ്രീ എന്നിവരും സംസാരിച്ചു. ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ നന്ദി പറഞ്ഞു.

