Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോൺഗ്രസ് 141 സീറ്റ് നേടും - ഡി.കെ. ശിവകുമാർ
text_fieldsbookmark_border
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 141 സീറ്റുമായി മികച്ച ഭൂരിപക്ഷം നേടുമെന്ന് കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പ്രതീക്ഷ പ്രകടിപ്പിച്ചു.
1978ൽ കർണാടകയിലെ വിജയം പാർട്ടിക്ക് ലോക്സഭയിലേക്ക് വാതിൽ തുറന്നതുപോലെയായിരിക്കും ഇത്തവണയും വിജയമെന്ന് ശിവകുമാർ പറഞ്ഞു. കർണാടകക്കുവേണ്ടി ബി.ജെ.പിക്ക് ഒരു അജണ്ടയും കാഴ്ചപ്പാടുമില്ല. കർണാടകയിൽ ഇത്തവണ മോദി ഫാക്ടർ ഫലിക്കില്ല. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടാണ്. പാർട്ടിക്കകത്ത് ഭിന്നിപ്പുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. മുഖ്യമന്ത്രി പദവി സംബന്ധിച്ച് പാർട്ടിയുടെ തീരുമാനം ഉൾക്കൊള്ളുമെന്നും ശിവകുമാർ വ്യക്തമാക്കി.
Next Story

