ബഹുജന കൺവെൻഷൻ നാളെ
text_fieldsബംഗളൂരു: റമദാൻ 21ാം രാവിൽ നടക്കുന്ന ബംഗളൂരുവിലെ ഏറ്റവും വലിയ ആത്മീയ മജ്ലിസായ റൂഹാനി ഇജ്തിമായുടെ പ്രചാരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി 10ന് അൾസൂർ മർക്കിൻസ് ഓഡിറ്റോറിയത്തിൽ ബഹുജന കൺവെൻഷൻ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുസ്ലിം ജമാഅത്ത്, എസ്.എം.എ, എസ്.ജെ.എം, എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി എൻ.കെ.എം. ഷാഫി സഅദി ചെയർമാനും അബ്ദുറഹ്മാൻ ഹാജി അൾസൂർ കൺവീനറുമായ 101 അംഗ സ്വാഗത സംഘ കമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിപാടിയോടനുബന്ധിച്ച് ഗ്രാൻഡ് ഫാമിലി മീറ്റ്, ഇഫ്താർ സംഗമം എന്നിവക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സ്വാഗത സംഘ കമ്മിറ്റി പ്രവർത്തകർ അറിയിച്ചു.

