വയനാട് ദുരന്തം: 10 മാസത്തെ വേതനം കൈമാറി ശ്മശാനം ജീവനക്കാരന്റെ മാതൃക
text_fieldsഅന്തോണി സ്വാമി തുക നോർക്ക ഡെവലപ്മെന്റ് ഓഫിസർ റീസക്ക് കൈമാറുന്നു
ബംഗളൂരു: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൽപള്ളി വൈദ്യുതി ശ്മശാനം ജീവനക്കാരനും കേരള സമാജം ദൂരവാണി പ്രവർത്തകനുമായ കുട്ടി എന്ന പേരിലറിയപ്പെടുന്ന അന്തോണി സ്വാമിയും കുടുംബവും 10 മാസത്തെ ശമ്പളമായ 1,05,500 രൂപ സംഭാവന നൽകി. ഉദയനഗർ സോണൽ സെക്രട്ടറി എസ്. വിശ്വനാഥന്റെ സാന്നിധ്യത്തിൽ ബംഗളൂരു നോർക്ക ഓഫിസിലെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക നോർക്ക ബംഗളൂരു വിഭാഗം ഡെവലപ്മെന്റ് ഓഫിസർ റീസയെ ഏൽപിച്ചു. കുട്ടിയുടെ സേവനം മാതൃകപരമാണെന്ന് സമാജം അഭിപ്രായപ്പെട്ടു. ഇദ്ദേഹത്തെ ഫർണസ് ഓപറേറ്റർ തസ്തികയിൽ സ്ഥിരപ്പെടുത്തണമെന്ന് അഭ്യർഥിച്ച് സമാജം വർഷങ്ങൾക്കുമുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു . ഇതിനായി വി.വി. രാഘവൻ, കെ.ബി. തങ്കപ്പൻ, എസ്. വിശ്വനാഥൻ എന്നീ സമാജം പ്രവർത്തകരായിരുന്നു മുൻകൈയെടുത്തത്.

