ദീപാവലി: പ്രത്യേക കേരള സർവിസുകളുമായി കർണാടക ആർ.ടി.സി
text_fieldsബംഗളൂരു: ദീപാവലി തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവിസുകൾ നടത്തുമെന്ന് കർണാടക ആർ.ടി.സി അറിയിച്ചു.
തിരക്ക് കൂടുതലുള്ള ഒക്ടോബർ 21ന് രാത്രി കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് ഓരോ അധിക സർവിസുകൾ. ഇതിനുള്ള ബുക്കിങ് തുടങ്ങി.
ബുക്കിങ് മുഴുവനായിട്ടും ആവശ്യക്കാർ ഉണ്ടെങ്കിൽ കൂടുതൽ ബസുകൾ അനുവദിക്കും. ബംഗളൂരുവിലേക്ക് 24നും 25നുമാണ് തിരക്ക് കൂടുതൽ പ്രതീക്ഷിക്കുന്നത്. അതേസമയം, കേരള ആർ.ടി.സിയുടെ പതിവ് സർവിസുകളിലെ ടിക്കറ്റുകൾ ഇനിയും ബാക്കിയുണ്ട്.
കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തേ തീർന്നിട്ടുണ്ട്. എന്നാൽ സ്പെഷൽ ട്രെയിൻ ഇതുവരെ അനുവദിച്ചിട്ടില്ല.

