Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അശ്രദ്ധമായി ബസോടിച്ച ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
ദേവരാജ്
മംഗളൂരു: ജനങ്ങളുടെയും യാത്രക്കാരുടേയും ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് ഉഡുപ്പി ട്രാഫിക് പൊലീസ് ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. ശ്രീദുർഗാംബ ബസ് ഡ്രൈവർ ദേവരാജാണ് അറസ്റ്റിലായത്.
അപകടകരമായ ഡ്രൈവിങ്ങിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്നാണ് നടപടി. രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഉഡുപ്പിയിലേക്കാണ് അശ്രദ്ധമായി ബസോടിച്ചത്. പൊലീസ്, ബസും പിടിച്ചെടുത്തു.
Next Story

